"ആടുജീവിതം" സിനിമയാക്കുന്നു



സാഹിത്യ അക്കാദമി അവാര്‍ഡ്  നേടിയ ബെന്യാമിന്റെ നോവല്‍ ആടുജീവിതം സിനിമയാക്കുന്നു. ബെസ്സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതത്തിലെ ശക്തമായ കഥാപാത്രം അവതരിപ്പിക്കാന്‍ പ്രിഥ്വിരാജാണ് എത്തുന്നത്്. ഗള്‍ഫിലെ മരുഭൂമികളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. നായകകഥാപാത്രത്തിന്റെ പേര് നജീബ് എന്നാണ്. മരുഭൂമിയില്‍ അയാള്‍ക്ക് ആടുമേയ്ക്കലാണ് ജോലി. ശരായായി ഭക്ഷണമില്ല, കിടക്കാനൊരു സ്ഥലമില്ല, മിക്കപ്പോഴും കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥ. പൊള്ളുന്ന മണലാരിണ്യത്തില്‍ ആടുകള്‍ക്ക് ആഹാരം കൊടുക്കുകയും പാല്‍ കറക്കുകയും ചെയ്ത് അയാള്‍ ജീവിക്കുന്നു. അറബികളുടെ ആട്ടുംതുപ്പുമേറ്റ് ആടുകളുടെ ഇടയില്‍ ഒരു ജീവിതം. രക്ഷപ്പെടാമെന്നു വച്ചാല്‍, അറബികളുടെ കണ്ണുവെട്ടിച്ച് അത് സാധ്യമല്ല. പൂര്‍ണ്ണമായും ഗള്‍ഫ് മരുഭൂമികളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ഓഗസ്റ് ആദ്യവാരത്തോടെ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ബ്ളെസ്സി തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

0 comments:

Post a Comment